ധ്രുവപ്രദേശങ്ങളിലെ വർധിത താപം ഇന്ത്യൻ മണ്‍സൂണിനെ ബാധിക്കും -ഡോ. രവിചന്ദ്രന്‍

കളമശ്ശേരി: ആര്‍ട്ടിക് സമുദ്രമുൾപ്പെടുന്ന ധ്രുവപ്രദേശങ്ങളിലെ വർധിത താപം ലോക കാലാവസ്ഥ സുസ്ഥിതിക്ക് വൻ ഭീഷണിയെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. രവിചന്ദ്രന്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടക്കുന്ന ഇന്‍ട്രോമെറ്റ്-21 അന്താരാഷ്​ട്ര കാലാവസ്ഥ സിമ്പോസിസത്തി​ൻെറ പ്ലീനറി പ്രഭാഷണത്തിലാണ് അദ്ദേഹം ഇതുപറഞ്ഞത്​. മഞ്ഞുരുക്കം ഇന്ത്യന്‍ മണ്‍സൂണിനെ സ്വാധീനിക്കുകയും അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഒരു ദശാബ്​ദത്തില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് എന്ന തോതിലാണ് ചൂട് വർധിക്കുന്നത്. ഇത് ആഗോള ശരാശരി താപനത്തിൻെറ ഇരട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഐ.ഐ.ടി.എം പുണെയിലെ ഡോ. ആര്‍. കൃഷ്ണന്‍, ഡോ. എ.കെ. സഹായ്, ഐ.ഐ.എസ്.ടിയിലെ പ്രഫ. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പ്ലീനറി സെഷനില്‍ പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.