കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ കാസർകോട് മൂളിയാർ മസ്തിക്കുണ്ട് മുഹമ്മദ് സഹദ് (24) അറസ്റ്റിൽ. മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച പണം മുഖ്യപ്രതികളുെടയും അവരുമായി ബന്ധപ്പെട്ടവരുെടയും അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്. ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതോടെ ഒളിവിൽ പോയ ഇയാളെ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുകയായിരുന്നു. കാസർകോട്ടുനിന്ന് ക്രൈംബ്രാഞ്ച് ഉത്തരമേഖല സി.ഐ ആർ.എൻ. ബൈജുവിൻെറ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് എത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അസി. എക്സൈസ് കമീഷണർ ടി.എം. കാസിം അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ 21 പ്രതികളായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സി.ഐ കെ.വി. സദയകുമാർ, പ്രിവൻറിവ് ഓഫിസർ എം.എ. യൂസുഫലി, ഡ്രൈവർ ഷിജു ജോർജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.