പൂതൃക്ക സൻെറ് മേരീസ് പള്ളി തുറന്നുകൊടുക്കണം -ൈഹകോടതി കൊച്ചി: മലങ്കര സഭാതർക്കത്തെ തുടർന്ന് അടച്ചിട്ട കോലഞ്ചേരി പൂതൃക്ക സൻെറ് മേരീസ് പള്ളി തുറന്നുകൊടുക്കണമെന്ന് ൈഹകോടതി. പള്ളി തുറക്കാനും മതപരമായ ചടങ്ങുകൾ നടത്താനും അനുവാദം തേടി പള്ളി വികാരി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിലൂടെ പൊലീസിന് നിർദേശം നൽകിയത്. മതിയായ പൊലീസ് സംരക്ഷണത്തോടെ പള്ളി തുറന്ന് വികാരിക്ക് ചടങ്ങുകൾ നടത്താൻ സൗകര്യം ഒരുക്കണമെന്നാണ് നിർദേശം. മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പുവരെ പള്ളിയുടെ ഭരണകാര്യമേൽനോട്ടം ജില്ല കലക്ടറോ കലക്ടർ ചുമതലപ്പെടുത്തുന്ന ഡെപ്യൂട്ടി കലക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനോ നിർവഹിക്കണം. പള്ളി ഭരണകാര്യത്തിൽ വികാരിയുമായി കൂടിയാലോചിച്ചാകണം തീരുമാനം. ഇടവക രജിസ്റ്റർ പുതുക്കാൻ പള്ളിവികാരി ഇടവകാംഗങ്ങളുടെ യോഗം വിളിച്ചുചേർക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. പള്ളി തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി എറണാകുളം ജില്ല കലക്ടർ റിപ്പോർട്ട് നൽകാനും നിർദേശം നൽകി. ഇടവക രജിസ്റ്റർ പുതുക്കുന്നതിൽ തർക്കമുള്ളവർക്ക് അക്കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്താം. എന്നാൽ, അതിൻെറ പേരിൽ നിയമം കൈയിലെടുക്കരുത്. പള്ളിയിൽ സ്ഥാപിച്ച താൽക്കാലിക വേലിയടക്കം നീക്കാൻ കലക്ടർ നടപടി എടുക്കണമെന്നും ഉത്തരവിൽ പറയുന്നു. ഹരജി വീണ്ടും ഡിസംബർ 16ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.