സ്ത്രീകൾ പ്രതികരണശേഷിയുള്ളവരായാലേ അതിക്രമങ്ങൾ കുറയൂ -പി. മോഹനദാസ്

കൊച്ചി: സ്ത്രീകള്‍ പ്രതികരണശേഷിയുള്ളവരായി വളരണമെന്നും അങ്ങനെയായാല്‍ മാത്രമേ അവര്‍ക്കെതിരിലെ അക്രമങ്ങൾ കുറയുകയുള്ളൂവെന്നും മനുഷ്യാവകാശ കമീഷന്‍ മുന്‍ ആക്ടിങ്​ ചെയര്‍പേഴ്‌സൻ പി. മോഹനദാസ് പറഞ്ഞു. സ്ത്രീധനവിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാവറ കള്‍ചറല്‍ സൻെററും ചാവറ ഫാമിലി വെല്‍ഫെയര്‍ സൻെററും സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി കോര്‍പറേഷന്‍ മുന്‍ മേയര്‍ സൗമിനി ജെയിന്‍ സന്ദേശം നല്‍കി. ഹൈകോടതി അഭിഭാഷക അഡ്വ. റീന എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ചാവറ കള്‍ചറല്‍ സൻെറര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ജോണ്‍സണ്‍ സി. എബ്രഹാം, ടിയ തോമസ്, ആര്യ ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷന്‍ EC Mohanadas സ്ത്രീധനവിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാവറ കള്‍ചറല്‍ സൻെറർ സംഘടിപ്പിച്ച സെമിനാര്‍ പി. മോഹനദാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.