സമരപ്രഖ്യാപനവുമായി വനിത സംരംഭകര്‍

കൊച്ചി: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ഡിസംബര്‍ എട്ടിന് നടത്താന്‍ നിശ്ചയിച്ച കലക്ടറേറ്റ് മാര്‍ച്ചിനും ധര്‍ണക്കും വനിത സംരംഭകര്‍ പിന്തുണ പ്രഖ്യാപിച്ചു. വനിത വിങ് പ്രസിഡൻറ് സുബൈദ നാസറിൻെറ അധ്യക്ഷതയില്‍ കൂടിയ പ്രവര്‍ത്തകസമിതിയാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ജില്ല പ്രസിഡൻറ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. വനിത വിങ്​ സംസ്ഥാന വൈസ് പ്രസിഡൻറ്​ മായ ജേക്കബ്, സെക്രട്ടറി ജയ പീറ്റര്‍, ജില്ല ജനറല്‍ സെക്രട്ടറി സിനിജ റോയി, ട്രഷറര്‍ സുനിത വിനോദ് എന്നിവർ സംസാരിച്ചു. ഫോട്ടോക്യാപ്ഷന്‍ EC Vanitha Merchant എറണാകുളം വ്യാപാര ഭവന്‍ ഹാളില്‍ നടന്ന വനിത സംരംഭക പ്രവര്‍ത്തകസമിതി യോഗം പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.