ഉന്നത വിദ്യാഭ്യാസത്തിനുള്ള മുതൽമുടക്ക് നഷ്ടമായി കാണുന്നില്ല -മന്ത്രി ആർ. ബിന്ദു കളമശ്ശേരി: വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ സാമൂഹിക ഉത്തരവാദിത്തങ്ങളിൽനിന്നും വിട്ടുനിൽക്കാൻ കേന്ദ്രം ആവശ്യപ്പെടുമ്പോൾ ഉന്നത വിദ്യാഭ്യാസത്തിനുള്ള മുതൽമുടക്ക് നഷ്ടക്കച്ചവടമായി കണക്കാക്കാത്ത സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. കൊച്ചിൻ യൂനിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി. അസോസിയേഷൻ പ്രസിഡൻറ് എ.എസ്. സിനേഷ് അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ എം. അനിൽകുമാർ, വി.സി. ഡോ. കെ.എൻ. മധുസൂദനൻ, സിൻഡിേക്കറ്റ് അംഗങ്ങളായ ഡോ. ആർ. പൂർണിമ നാരായണൻ, ഡോ. എസ്. എം. സുനോജ്, എൻ.ജി.ഒ യൂനിയൻ വൈസ് പ്രസിഡൻറ് ബി. അനിൽകുമാർ, സർവകലാശാല കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് പി.എം. ആർഷോ തുടങ്ങിയവർ സംസാരിച്ചു. സാഹിത്യ അക്കാദമി അവാർഡ് നേടിയ കുസാറ്റ് ജീവനക്കാരി എ.എസ്. പ്രിയയെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനം പ്രോ-വി.സി. ഡോ. പി.ജി. ശങ്കരനും സാംസ്കാരിക സമ്മേളനം സംഗീത സംവിധായകൻ ഗിരീഷ് കുട്ടനും ഉദ്ഘാടനം ചെയ്തു. ജീവനക്കാർ അവതരിപ്പിച്ച കലാപരിപാടികളോടെ സമ്മേളനം സമാപിച്ചു. (ഫോട്ടോ) EC KALA 2 CUSATASSOClATION കുസാറ്റ് എംപ്ലോയീസ് അസോസിയേഷൻ പൊതുസമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.