തലാസീമിയ മേജർ, ഒപ്പം ഹൃദയത്തിന് ദ്വാരവും; കുഞ്ഞു കൈസ് മാലദ്വീപിലേക്ക് മടങ്ങുന്നത് ആരോഗ്യവാനായി

തലാസീമിയ മേജർ, ഒപ്പം ഹൃദയത്തിന് ദ്വാരവും; കുഞ്ഞു കൈസ് മാലദ്വീപിലേക്ക് മടങ്ങുന്നത് ആരോഗ്യവാനായി കൊച്ചി: തലാസീമിയ മേജർ എന്ന ഗുരുതര ആരോഗ്യ പ്രശ്നത്തിനൊപ്പം ഹൃദയത്തിന് വലിയ ദ്വാരവുമായി ജീവൻ നിലനിർത്താൻ പാടുപെട്ട മാലദ്വീപിൽനിന്നുള്ള കുരുന്നുബാലന് എറണാകുളം ലിസി ആശുപത്രിയിൽ പുതുജീവൻ. ഹൃദയം നിശ്ചലമാക്കി അതി​ൻെറ പ്രവര്‍ത്തനം ഒാക്‌സിജനേറ്റര്‍ എന്ന ഉപകരണസഹായത്തോടെ നടത്തി ചെയ്യേണ്ട സങ്കീർണ ശസ്ത്രക്രിയ, തലാസീമിയ രോഗിയിൽ ചെയ്യുന്നത് ഏറെ അപകടകരമായതിനാൽ സ്വന്തം നാട്ടിലെ ഡോക്ടർമാർ നിസ്സഹായരായിരുന്നു. തുടർന്നാണ് ലിസിയിലെ ഹൃദ്രോഗ വിഭാഗത്തിൽ കൈസും കുടുംബവും ചികിത്സ തേടിയെത്തുന്നത്. ചീഫ് പീഡിയാട്രിക് കാര്‍ഡിയോളജിസ്​റ്റ്​ ഡോ. എഡ്‌വിന്‍ ഫ്രാന്‍സിസി​ൻെറ നേതൃത്വത്തില്‍ പരിശോധിച്ചപ്പോൾ ശസ്ത്രക്രിയ നടത്തിയാല്‍ ജീവന്‍തന്നെ നഷ്​ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു. ഈ ദ്വാരം ഹൃദയം തുറക്കാതെ ഒരു ഡിവൈസ് മുഖേന അടക്കാന്‍ കഴിയുമോ എന്ന് ചര്‍ച്ച ചെയ്തെങ്കിലും അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടിയില്‍ ഇത്രയും വലിയ ദ്വാരം ഇന്ത്യയില്‍ ഇതുവരെ ഡിവൈസ് വഴി അടച്ചതി​ൻെറ മുന്‍ മാതൃക കണ്ടെത്താനാവാത്തതിനാല്‍ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന്, സങ്കീര്‍ണ പ്രക്രിയയിലൂടെ കുട്ടിയുടെ ഹൃദയത്തി​ൻെറ ദ്വാരം ഡിവൈസ് മുഖേന അടക്കുകയും രക്തപ്രവാഹം തടയുകയും ചെയ്തു. ഡോ. ജി.എസ്. സുനിൽ, ഡോ. ഫിലിപ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയവിഭാഗം അടിയന്തര സാഹചര്യം വന്നാൽ ശസ്ത്രക്രിയക്ക്​ തയാറായിനിന്നിരുന്നു. ഇപ്പോള്‍ ഹൃദയത്തി​ൻെറയും ശ്വാസകോശത്തി​ൻെറയും പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും കുട്ടിക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നും ഡോ. എഡ്‌വിന്‍ പറഞ്ഞു. ഡോ. അന്നു ജോസ്, ഡോ. വി. ബിജേഷ്, ഡോ. ജെസൻ ഹെൻട്രി, ഡോ. ദിവ്യ ജേക്കബ് എന്നിവരും ചികിത്സയില്‍ പങ്കാളികളായി. ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേട​ൻെറ നേതൃത്വത്തില്‍ ഫാ. റോജൻ നങ്ങേലിമാലിൽ, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോർജ് തേലക്കാട്ട്, ഫാ. ജോസഫ് മാക്കോതക്കാട്ട് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടതിനൊപ്പം ക്രിസ്മസ് സമ്മാനവും നല്‍കിയാണ് മാലദ്വീപ് സ്വദേശികളായ അയാസി​ൻെറയും മറിയം നിഷയുടെയും മകനായ കൈസിനെ യാത്രയയച്ചത്. photo ekg lissy hospital മാലദ്വീപ് സ്വദേശി കൈസ് ചികിത്സക്കുശേഷം ലിസി ആശുപത്രി അധികൃതരുമായി കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.