കൃഷി നശിച്ചവർക്ക് നഷ്​ടപരിഹാരം ഉടൻ കൊടുക്കണമെന്ന് ഐക്യകർഷകസംഘം

കൊച്ചി: വന്യമൃഗങ്ങളിൽനിന്നും കർഷകരെ രക്ഷിക്കുന്നതിൽ സർക്കാർ ഗുരുതര വീഴ്​ച വരുത്തിയെന്നും വനം മന്ത്രിയുടെ ഡൽഹി സന്ദർശനം ഗുണം ചെയ്തി​െല്ലന്നും ഐക്യ കർഷക സംഘം ജില്ല കൺവെൻഷൻ അഭിപ്രായപ്പെട്ടു. കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്​ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്ന് ആർ.എസ്.പി ജില്ല സെക്രട്ടറി ജോർജ് സ്​റ്റീഫൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത്​ ആവശ്യപ്പെട്ടു. കർഷകരിൽ നിന്ന്​ വാങ്ങുന്ന നെല്ലിന് കിലോക്ക് 45 രൂപ നൽകണം. ഐക്യ കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.ജി. വിജയദേവൻ പിള്ള അധ്യക്ഷത വഹിച്ചു. സിറിയക് റാ​േഫൽ, പി.ടി. സുരേഷ് ബാബു, എ.എസ്. ദേവപ്രസാദ്, ബേബിജോൺ, ജി. വിജയൻ, തമ്പി മത്തായി, വി.ബി. മോഹൻ, എം.പി. മോഹനൻ, വർഗീസ് ജെ. വെട്ടിക്കൽ, ജി.പി. ശിവൻ, ജോർജ് ഓണട്ട്, അലി മൂക്കട, അഭിലാഷ് വർഗീസ് എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായി തമ്പി മത്തായി (പ്രസി), ജോർജ് ഓണട്ട്, ബിജു മാത്യു, അലി മൂക്കട (വൈസ് പ്രസി), സിറിയക് റാ​േഫൽ (സെക്ര), ജോജി ചിറ്റുപറമ്പൻ, പി.ആർ. നീലകണ്ഠൻ, ജോയ് ഇളമാക്കര (ജോ. സെക്ര), മധു ഇടപ്പള്ളി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ഫോട്ടോ EC RSP ഐക്യകർഷക സംഘം ജില്ല കൺവെൻഷൻ ആർ.എസ്.പി ജില്ല സെക്രട്ടറി ജോർജ് സ്​റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.