വഴിയോരക്കച്ചവടം കാരണം വ്യാപാരികൾ ബുദ്ധിമുട്ടുന്നു -എസ്.സി.ഡി.എ

കൊച്ചി: വർധിച്ചുവരുന്ന വഴിയോരക്കച്ചവടം കാരണം കടകൾ നടത്തുന്ന വ്യാപാരികൾ ബുദ്ധിമുട്ടുകയാണെന്ന് സിംകാർഡ് ഡീലേഴ്സ് അസോസിയേഷൻ (എസ്.സി.ഡി.എ). വീടുകൾ, ഓഫിസുകൾ എന്നിവിടങ്ങളിൽ കയറിയിറങ്ങി അനധികൃതമായി സിംകാർഡുകളും മൊബൈലും അനുബന്ധ ഉൽപന്നങ്ങളും കച്ചവടം ചെയ്യുന്നുണ്ട്. ഇത്തരം പ്രവണത അവസാനിപ്പിക്കണം. കട വാടക, തൊഴിൽകരം, ലൈസൻസ് ഫീസ് എന്നിവ നൽകി കച്ചവടം നടത്തുന്ന വ്യാപാരികളെ തകർച്ചയിൽനിന്ന്​ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സെക്രട്ടറി എ. അനീബ് അലി, പ്രസിഡൻറ് അൻസാർ എന്നിവർ കൊച്ചി കോർപറേഷൻ മേയർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. EC SCDA സിംകാർഡ് ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കൊച്ചി കോർപറേഷൻ മേയർക്ക് നിവേദനം സമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.