കണ്ടൽക്കാടും തണ്ണീർത്തടവും നികത്തുന്നു

പള്ളുരുത്തി: ഇടക്കൊച്ചിയിൽ ദേശാടനപ്പക്ഷികൾ പതിവായി എത്തുന്ന കണ്ടൽക്കാടുകൾ വെട്ടിനിരത്തി തണ്ണീര്‍ത്തടം നികത്തുന്നതായി പരാതി. അപൂര്‍വയിനം കണ്ടല്‍ച്ചെടികൾ നിറഞ്ഞതും വിവിധ ദേശങ്ങളിൽനിന്നും പക്ഷികൾ എത്തുന്ന പ്രദേശമാണ് സ്വകാര്യവ്യക്തി നികത്തുന്നത്. ഇടക്കൊച്ചി ഇന്ദിര ഗാന്ധി റോഡിന് കിഴക്കുള്ള ഈ പ്രദേശത്ത് ആശുപത്രിമാലിന്യവും പൂഴിമണലും ഉപയോഗിച്ചാണ് നികത്തൽ നടക്കുന്നത്. രാത്രികളില്‍ ലോറികളില്‍ ആശുപത്രിമാലിന്യവും മണ്ണും എത്തിച്ചാണ് നികത്തൽ. ആശുപത്രി മാലിന്യം പ്രദേശത്ത് തള്ളിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നു. പരിസ്ഥിതിപ്രാധാന്യമുള്ള പ്രദേശമായതിനാൽ തണ്ണീര്‍ത്തടത്തില്‍ തള്ളിയ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രീൻ കൊച്ചി പ്രസിഡൻറ് വി.കെ. അരുൺകുമാർ റവന്യൂ അധികൃതർക്കും കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ചതിന് പൊലീസിനും വനം വകുപ്പിനും പരാതി നൽകി. ചിത്രം: ഇടക്കൊച്ചിയിൽ ഇന്ദിര ഗാന്ധി റോഡിന് സമീപം കണ്ടൽക്കാടും തണ്ണീർത്തടവും പൂഴിമണൽ ഉപയോഗിച്ച് നികത്തിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.