നെട്ടൂരിലെ വ്യാപാരികള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്ക്

മരട്: വ്യാപാരി വ്യവസായി ഏകോപന സമിതി നെട്ടൂര്‍ യൂനിറ്റി​ൻെറ കീഴിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഇനിമുതല്‍ ഓണ്‍ലൈനിലൂടെയും ലഭ്യമാകും. ഓണ്‍ലൈന്‍ കുത്തക ഭീമന്മാരുടെ അതിപ്രസരം മൂലം ചെറുകിട വ്യാപാരികള്‍ക്ക് ഉണ്ടാകുന്ന നഷ്​ടങ്ങള്‍ക്ക് പരിഹാരമായാണ് ഇത്തരം മാര്‍ക്കറ്റിങ്​ ​െതരഞ്ഞെടുക്കേണ്ടി വന്നതെന്ന് പെപ്കാര്‍ട്ട് ഓണ്‍ലൈന്‍ ഷോപ്പിങ്ങി​ൻെറ ഫ്ലാഗ് ഓഫ് നിർവഹിച്ച്​ പ്രസിഡൻറ്​ കെ.എസ്. നിഷാദ് പറഞ്ഞു. ജനറല്‍ സെക്രട്ടറി പി.ജെ. ഫിലിപ്, സുരേഷ് ബാബു, ജയ ജോസഫ്, വി.എം. റഫീഖ്, എന്‍.ബി. വിനോദ്, പി.എ. നാസര്‍, ഷിജു ആൻറണി, സ്മിത അനിലാല്‍ എന്നിവര്‍ സംസാരിച്ചു. പെപ് കാര്‍ട്ടില്‍ രജിസ്​റ്റര്‍ ചെയ്ത വ്യാപാരികള്‍ക്കായി സെയിൽസ്​ എക്‌സിക്യൂട്ടിവ് മാനേജര്‍ വിഷ്ണു ക്ലാസ് നയിച്ചു. യൂനിറ്റ് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന്​ പര്‍ച്ചേസ് ചെയ്യുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ജനുവരി 15വരെ സൗജന്യ സമ്മാനക്കൂപ്പണും ലഭിക്കും. EC-TPRA-3 Nettoor Vyapari Vyavasayi വ്യാപാരി വ്യവസായി ഏകോപന സമിതി നെട്ടൂര്‍ യൂനിറ്റി​ൻെറ പെപ്കാര്‍ട്ട്​ ഓണ്‍ലൈന്‍ ഷോപ്പിങ് പ്രസിഡൻറ്​ കെ.എസ്. നിഷാദ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.