സി.പി.എം ജില്ല സമ്മേളനം: പതാകദിനം ഇന്ന്

കൊച്ചി: സി.പി.എം ജില്ല സമ്മേളനത്തിൻെറ പതാകദിനം ബുധനാഴ്‌ച. ജില്ലയിലെ എല്ലാ ബ്രാഞ്ച്‌ കേന്ദ്രങ്ങളിലും പാർട്ടി ഓഫിസുകളിലും തൊഴിൽശാലകളിലും രാവിലെ പതാക ഉയർത്തും. 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ല സമ്മേളനം ഡിസംബർ 14, 15, 16 തീയതികളിൽ കളമശ്ശേരിയിലാണ്‌ നടക്കുന്നത്. ഇതിന്​ മുന്നോടിയായുള്ള സെമിനാറുകൾ ഏഴ്, ഒമ്പത്, 10, 12 തീയതികളിൽ നടക്കും. ഏഴിന്‌ വൈപ്പിൻ ഓച്ചന്തുരുത്ത്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ 'ബ്ലൂ ഇക്കണോമിയും മത്സ്യമേഖലയും' വിഷയത്തിൽ സെമിനാർ നടക്കും. മറ്റു മൂന്ന്‌ സെമിനാറും സമ്മേളന കേന്ദ്രമായ കളമശ്ശേരിയിലാണ്‌. ഒമ്പതിന്‌ കളമശ്ശേരി ടൗൺ ഹാളിൽ 'ഇന്ത്യൻ ഭരണഘടനയും സംരക്ഷണ പോരാട്ടവും' സെമിനാറും 10ന്‌ 'കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും' സെമിനാറും നടക്കും. 12ന്‌ 'സ്‌ത്രീസുരക്ഷയും സമകാലീന ഇന്ത്യയും' സെമിനാർ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.