സ്വർണാഭരണങ്ങളിൽ ഇന്നുമുതൽ ഹാൾമാർക്കിങ് നിർബന്ധം കൊച്ചി: ഇന്ത്യയിലെമ്പാടും ബുധനാഴ്ച മുതൽ സ്വർണാഭരണങ്ങളിൽ ഹാൾമാർക്കിങ് നിർബന്ധം. വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിൻെറ തീരുമാനം. നവംബർ 30 വരെ നൽകിയ ഇളവ് നീങ്ങുന്നതോടെയാണ് പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നത്. രാജ്യത്തെ 256 ജില്ലയിലും ഹാൾമാർക്കിങ് നിർബന്ധമാക്കിയിട്ടുണ്ട്. കേരളത്തിൽ ഇടുക്കിയൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ഇത് ബാധകമാകും. ഇടുക്കി ജില്ലയിൽ ഹാൾമാർക്കിങ് സൻെറർ ഇല്ലാത്തതിനാലാണിത്. ഹാൾമാർക്ക് ആഭരണങ്ങൾ ലഭ്യമാണെന്ന് വ്യക്തമാക്കുന്ന ബോർഡ് കടയിൽ സ്ഥാപിക്കുന്നതടക്കം വിശദീകരിക്കുന്ന മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.