ലീവ് എൻകാഷ്മെൻറ്​ തുകക്കുള്ള ആദായ നികുതിയിളവ് പുതുക്കണമെന്ന ഹരജിയിൽ നോട്ടീസ്

ലീവ് എൻകാഷ്മൻെറ്​ തുകക്കുള്ള ആദായ നികുതിയിളവ് പുതുക്കണമെന്ന ഹരജിയിൽ നോട്ടീസ് കൊച്ചി: പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വിരമിക്കുന്നതി​െനാപ്പം ലഭിക്കുന്ന ലീവ് എൻകാഷ്മൻെറ്​ തുകക്കുള്ള ആദായ നികുതിയിളവ് പുതുക്കി നിശ്ചയിക്കണമെന്ന ഹരജിയിൽ എതിർ കക്ഷികൾക്ക്​ ഹൈകോടതിയുടെ നോട്ടീസ്​. കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാർക്ക് റിട്ടയർമൻെറിനൊപ്പം ലഭിക്കുന്ന ലീവ് എൻകാഷ്‌മൻെറ്​ തുകക്ക്​ പൂർണമായും ആദായ നികുതിയിളവ് നൽകുന്ന രീതി പൊതുമേഖലക്കും ബാധകമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഫാക്ട് വർക്കേഴ്സ് ഒാർഗനൈസേഷനും ജീവനക്കാരനായ ഒ.എസ്. ഷിനിൽവാസും നൽകിയ ഹരജിയാണ്​ ജസ്​റ്റിസ് ബെച്ചു കുര്യൻ തോമസ്​ പരിഗണിച്ചത്​. പൊതുമേഖല സ്ഥാപനങ്ങളിലുള്ളവരുടെ മൂന്ന്​ ലക്ഷം രൂപ വരെയുള്ള ലീവ് എൻകാഷ്‌മൻെറ്​ തുകക്ക്​ ആദായനികുതിയിളവ് നിശ്ചയിച്ചത്​ 2002ൽ ആണെന്നും ശമ്പളവും ആനുകൂല്യങ്ങളും പലമടങ്ങ്​ വർധിച്ചെങ്കിലും ലീവ് എൻകാഷ്‌മൻെറ്​ തുകക്ക​ുള്ള ആദായ നികുതിയിളവ്​ പരിധി പുതുക്കിയില്ലെന്നും ഹരജിയിൽ പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലീവ് എൻകാഷ്‌മൻെറ്​ തുകയായി 25-50 ലക്ഷം വരെ ആദായനികുതിയിളവില്ലാതെ ലഭിക്കുമ്പോൾ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആദായ നികുതി പിടിച്ചശേഷമുള്ള തുക നൽകുന്നത്​ വിവേചനപരമാണെന്നും ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.