മൂവാറ്റുപുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ ടി.കെ. സുരേഷ് കുമാർ നേതൃത്വം നൽകുന്ന ജെ.എസ്.എസ് വിഭാഗം സി.പി.എമ്മിൽ ചേരും. 2014 മുതൽ എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ജെ.എസ്.എസ് ഗൗരിയമ്മയുടെ മരണശേഷം രണ്ടായി പിരിഞ്ഞെങ്കിലും ടി.കെ. സുരേഷ് വിഭാഗം ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുകയായിരുന്നു. ലയനകാര്യം സി.പി.എം നേതൃത്വത്തെ അറിയിച്ചതോടെ അനുകൂല തീരുമാനം ലഭിച്ചതായി നേതാക്കൾ അറിയിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സി.പി.എമ്മിൽ ചേരുന്നതെന്ന് ടി.കെ. സുരേഷ് കുമാർ, സംസ്ഥാന സെക്രട്ടറി ജോഷി മണപ്പുഴ, സംസ്ഥാന വൈസ് പ്രസിഡൻറ് എ.ബി. രാധാകൃഷ്ണൻ, ജില്ല സെക്രട്ടറി അനുരാജ് കളമശ്ശേരി, സംസ്ഥാന സമതി അംഗങ്ങളായ അഡ്വ. ദേവദാസ്, ടി.എൻ. സന്തോഷ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.