നിർമാണ തൊഴിലാളി മരിച്ചനിലയിൽ

കാഞ്ഞിരപ്പള്ളി: കെട്ടിട നിർമാണ തൊഴിലാളിയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ആൻറണിയാണ്​ (61) മരിച്ചത്. മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിർള കോളനിയിലെ വാടകവീട്ടിൽ ഒറ്റക്ക് താമസിക്കുകയായിരുന്നു. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന്​ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.