മുളന്തുരുത്തി മാർത്തോമൻ ദേവാലയത്തിൽ പെരുന്നാളിന്​ കൊടിയേറി

മുളന്തുരുത്തി: മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ ജൂബിലി പെരുന്നാളിന്​ തുടക്കമായി. മെത്രാപ്പോലീത്തൻ ട്രസ്​റ്റിയും കൊച്ചി ഭദ്രാസന അധിപനുമായ ജോസഫ് മാർ ഗ്രിഗോറിയോസ് കോടിയേറ്റി. മൂന്നിന്മേൽ കുർബാനക്ക് അങ്കമാലി-ഹൈറേഞ്ച് മേഖലയുടെ ഭദ്രാസന അധിപൻ മാർ യൂലിയോസ്‌ ഏലിയാസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. ഫാ. ഷാജി മാമ്മൂട്ടിൽ, ഫാ. മത്തായി കുളച്ചിറ എന്നിവർ സഹകാർമികർ ആയിരുന്നു. തോമാശ്ലീഹയുടെ തിരുശേഷിപ്പ് ജനങ്ങൾക്ക് കണ്ടുവണങ്ങാൻ പ്രത്യേകം തയാറാക്കിയ പേടകത്തിൽ സ്ഥാപിച്ചു. മൂന്ന് മണിക്ക് ദേവാലയത്തിൽ ആരംഭിച്ച പ്രദക്ഷിണം ഒമ്പതോടെ പള്ളിയിൽ തിരിച്ചെത്തി സമാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.