അറബിഭാഷക്ക്‌ അംഗീകാരം നൽകാത്തത് പ്രതിഷേധാർഹം -ടി.ജെ. വിനോദ്

കൊച്ചി: അന്താരാഷ്​ട്ര തലത്തിൽ അംഗീകൃതമായ അറബിഭാഷ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്താത്തത് പ്രതിഷേധാർഹാമാണെന്ന് ടി.ജെ. വിനോദ് എം.എൽ.എ. പുല്ലേപ്പടി ദാറുൽഉലൂം അറബിക് കോളജിൽ അന്താരാഷ്​ട്ര അറബി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അധ്യക്ഷതവഹിച്ചു. എം. സലാഹുദ്ദീൻ മദനി, എച്ച്.ഇ. അഹമ്മദ് താഹിർ സേട്ട്, അബ്​ദുൽമജീദ് പറക്കാടൻ എന്നിവർ സംസാരിച്ചു. കെ.കെ. അലി സുല്ലമി, മുഹമ്മദ് വാളറ, അബ്​ദുൽ ഹമീദ് സ്വലാഹി, അബ്​ദുസ്സലാം മദനി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.