സ്ത്രീ വിവാഹപ്രായം: നടപടി പുനഃപരിശോധിക്കണം -ഐ.എസ്​.എം

കൊച്ചി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പുനഃപരിശോധിക്കണമെന്ന് ഐ.എസ്.എം ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. വിവാദങ്ങളില്‍ മനഃപൂര്‍വം ഇടപെട്ട് പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കുന്നവരും സമൂഹനന്മയോര്‍ത്ത് ആത്യന്തിക ജനനന്മ ലക്ഷ്യംവെക്കണം. സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം ഫിറോസ് കൊച്ചി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ സാബിഖ് മാഞ്ഞാലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജ്ജാദ് ഫാറൂഖി, കബീര്‍ സുല്ലമി, അയ്യൂബ് എടവനക്കാട്, സിജാദ് ഇബ്രാഹിം, എം.എം. ബുറാശിന്‍, ഷാജഹാന്‍ ആലുവ, സിയാസ് കൊച്ചി, ബാസില്‍ അമാന്‍, ഷമീം ഖാന്‍, ഷാനവാസ് മൂവാറ്റുപുഴ, കെ.എസ്. ഹര്‍ഷാദ്, നുനൂജ് യൂസുഫ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.