ലഹരിമാഫിയക്കെതിരെ ജനകീയ ഇടപെടലിനൊരുങ്ങി എക്‌സൈസ് വകുപ്പ്

മരട്: ലഹരി മാഫിയക്കെതിരെ ജനകീയ ഇടപെടലിനൊരുങ്ങി എക്സൈസ് വകുപ്പ്. മരടിലും സമീപ പ്രദേശങ്ങളിലും ലഹരിമാഫിയകളുടെ അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പും വിമുക്തി ലഹരിവര്‍ജന മിഷനും ജനകീയ ഇടപെടലിന് തയാറെടുക്കുന്നത്. ആദ്യഘട്ടമായി പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് നഗരസഭയിലെ 23ാം വാര്‍ഡിലെ മുത്തേടം കോളനിയില്‍ ജനകീയ മുഖാമുഖവും ഭവന സന്ദര്‍ശനവും നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതിന് പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന ജനകീയ മുഖാമുഖം കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി എം.എല്‍.എയുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തും. എന്‍ഫോഴ്‌സ്‌മൻെറ്​ നടപടികളും കാര്യക്ഷമമാക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ കെ.കെ. അനില്‍കുമാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.