കാലടി: മലയാറ്റൂർ-നീലീശ്വരം, അയ്യമ്പുഴ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നടപ്പാക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. കിഫ്ബിയിൽനിന്ന് 42.58 കോടി വകയിരുത്തിയാണ് നടപ്പാക്കുന്നത്. പെരിയാർ ഇല്ലിത്തോട് ആറുമീറ്റർ വ്യാസത്തിൽ നിലവിലുള്ള കിണറിൽ ആവശ്യമായ നവീകരണങ്ങൾ നടത്തി ഇല്ലിത്തോട് ശുദ്ധീകരണശാലയിൽ എത്തിച്ച് ഇവിടെനിന്ന് 6.17 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണികൾ ശേഖരിച്ച് മലയാറ്റൂർ പഞ്ചായത്തിലും നിലവിലുള്ള ജലസംഭരണികളിലും ചുള്ളിയിൽ നിർമിക്കുന്ന സംഭരണിയിലും ശേഖരിച്ച് അയ്യമ്പുഴ പഞ്ചായത്തിലും കുടിവെള്ളം എത്തിക്കാനാണ് പദ്ധതി. പമ്പുസെറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം ഉടൻ ആരംഭിക്കും. ജൂണോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ചിത്രം-- കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിയാർ തീരത്ത് ഇല്ലിത്തോട് നിർമിക്കുന്ന എം.എൽ.ഡി ജലശുദ്ധീകരണശാല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.