വയോധിക വീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ

ചാരുംമൂട്: വയോധികയെ വീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. നൂറനാട് പൊലീസ് സ്റ്റേഷന് തെക്കുവശം കെ.ഐ.പി സബ് കനാലിന് സമീപം എരുമക്കുഴി ഒറ്റപ്ലാവിളയിൽ കാർത്യായനിയമ്മയാണ് (70) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൂലിപ്പണിക്കുപോയി തിരിച്ചെത്തിയ മകൻ ബിജുവാണ് മൃതദേഹം ആദ്യമായി കണ്ടതെന്ന് പറയുന്നു. മകനും മരുമകൾ രഞ്ജിനിയുമാണ് ഇവർക്കൊപ്പം താമസിക്കുന്നത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നൂറനാട് പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്​മോർട്ടത്തിന്​ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മറ്റ് മക്കൾ: ശോഭ, ഉഷ, ഷീജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.