കൂത്താട്ടുകുളം: തൻെറ മകൾക്ക് കാഴ്ച തിരിച്ചുനൽകിയ ആയുർവേദ ചികിത്സ ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിന് ശ്രമം ഉണ്ടാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുമെന്ന് കെനിയൻ മുൻ പ്രധാനമന്ത്രി റയ്ല ഒഡിങ്ഗ പറഞ്ഞു. ശ്രീധരീയം നെല്യക്കാട്ട് മനയിൽ നൽകിയ അത്താഴവിരുന്നിൽ മകൾക്കുണ്ടായ ദുരിതം അദ്ദേഹം വിവരിച്ചു. താനും കുടുംബവും ആയുർവേദത്തിനോടും ശ്രീധരീയത്തിനോടും കടപ്പെട്ടിരിക്കുമെന്ന് തുടർന്ന് സംസാരിച്ച മകൾ റോസ്‌മേരി ഒഡിങ്ഗ പറഞ്ഞു. 2019ലാണ് ആയുർവേദ നേത്രചികിത്സയെക്കുറിച്ച് കേട്ടറിഞ്ഞ് ശ്രീധരീയത്തിൽ എത്തുന്നത്. ശ്രീധരീയം ചീഫ് ഫിസിഷ്യൻ ഡോ. നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിലെ സംഘമാണ് റോസ്‌മേരിക്ക് ചികിത്സ നൽകിയിരുന്നത്. ചികിത്സ ആരംഭിച്ച് നാലുമാസത്തിനകംതന്നെ റോസ്‌മേരിക്ക് കാഴ്ച തിരികെ ലഭിച്ചിരുന്നു. തുടർചികിത്സക്ക് വേണ്ടിയാണ് ഇപ്പോൾ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.