യു.ഡി.എഫ് നടത്തിയ ധർണ രാഷ്ട്രീയ പ്രേരിതം: ചെയർമാൻ

കോതമംഗലം: നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. തോമസ് രാജി വെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ ധർണ രാഷ്ട്രീയ പ്രേരിതമെന്ന് നഗരസഭ ചെയർമാൻ കെ.കെ. ടോമി. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് തോമസിനെ വീട്ടിൽ കയറി സഹോദര പുത്രൻ എളമക്കര കുടിയാറ്റ് ടിനോവിന്‍റെ (30)നേതൃത്വത്തിലുള്ള നാലംഗ സംഘം കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും തോമസ്​ ഗുരുതരാവസ്ഥയിൽ ആസ്റ്റർ മെഡ്​സിറ്റി ആശുപത്രിയിൽ കഴിയുകയുമാണ്. ഭർത്താവ് അറസ്റ്റിലായതിനെ തുടർന്ന് 2019 ഫെബ്രുവരി 10ന് തോമസ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പ്രതിയുടെ ഭാര്യ മജിസ്​​ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി കൊടുത്തതിനുശേഷം മാധ്യമങ്ങളുടെ മുന്നിൽ നുണക്കഥയുമായി വന്നതാണ്. ഇത് വ്യക്തിപരമായി തോമസിനെ മോശക്കാരനായി ചിത്രീകരിച്ച് അവഹേളിക്കാനും അതുവഴി സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢനീക്കമാണ്. പീഡന കേസിൽനിന്ന് ഒഴിവാക്കാൻ ആന്‍റണി ജോൺ എം.എൽ.എ ശ്രമിക്കുകയാണെന്നതും അടിസ്ഥാന രഹിതമാണ്. നിലവിൽ തോമസിനെതിരെ കോതമംഗലം പൊലീസ് സ്റ്റേഷനിൽ ഒരു കേസും രജിസ്​റ്റർ ചെയ്തിട്ടില്ല. കേസന്വേഷണത്തിന് എൽ.ഡി.എഫ് എതിരല്ല. സഹപ്രവർത്തകന് കുത്തേറ്റതറിഞ്ഞ് ആശുപത്രിയിലെത്തി സന്ദർശിച്ച മനുഷ്യത്വപരമായ ഇടപെടലാണ് എം.എൽ.എ നടത്തിയത്. അനാവശ്യ വിവാദത്തിലേക്ക് എം.എൽ.എയെ തള്ളിവിടുന്നത് അപലപനീയമാണ്. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.