തോട് കൈയേറി സ്ഥാപിച്ച പൈപ്പുകൾ നീക്കി

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് കല്ലിരിക്കുംകണ്ടം ഭാഗത്ത് തോട് കൈയേറി സ്വകാര്യ വ്യക്തി സ്ഥാപിച്ച കോൺക്രീറ്റ് പൈപ്പുകൾ പഞ്ചായത്ത് എടുത്തുമാറ്റി. വെള്ളപ്പൊക്ക സാധ്യതയുള്ള, പാടശേഖരമായിരുന്ന സ്ഥലത്തെ പഴയ തോടാണ് നീരൊഴുക്ക് തടസ്സപ്പെടുത്തും വിധം പൈപ്പുകൾ സ്ഥാപിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, അംഗങ്ങളായ റിയാസ് തുരുത്തേൽ, ഷാജിമോൾ റഫീഖ്, എ.എ. രമണൻ, പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അഷ്റഫ്, സെക്രട്ടറി എം.എം. ഷംസുദ്ദീൻ പഞ്ചായത്ത് ഉദ്യോഗസ്ഥരായ സിബി, ടി.ടി. പ്രദീപ്, അഭിലാഷ് പോൾ, ഹാഷിം മുഹമ്മദ് എന്നിവർ ഒഴിപ്പിക്കൽ നടപടിയിൽ പങ്കെടുത്തു. തോട്ടിൽനിന്ന് പൊളിച്ചുനീക്കിയ 15 കോൺക്രീറ്റ് പൈപ്പുകൾ പഞ്ചായത്തിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.