വടവുകോട് സർക്കാർ ആശുപത്രിയിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കും -ആരോഗ്യ മന്ത്രി

കോലഞ്ചേരി: വടവുകോട് സർക്കാർ ആശുപത്രിയിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഈ ആവശ്യവുമായി എത്തിയ പി.വി. ശ്രീനിജിൻ എം.എൽ.എ അടക്കമുള്ളവർക്കാണ് മന്ത്രി ഉറപ്പ് നൽകിയത്. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്‍റ്​ സോണിയ മുരുകേശൻ, വൈസ് പ്രസിഡന്‍റ്​ അശോക് കുമാർ, ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ജൂബിൾ ജോർജ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.