ധർണ നടത്തി

പെരുമ്പാവൂര്‍: വൈദ്യുതി നിരക്ക്​ വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്​ എസ്.ഡി.പി.ഐ വെങ്ങോല പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ വെങ്ങോല കെ.എസ്.ഇ.ബി ഓഫിസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ ജില്ല ജനറല്‍ സെക്രട്ടറി അജ്മല്‍ കെ. മുജീബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിഷാദ് വള്ളൂരാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വില്‍സണ്‍ പാലക്കപ്പിള്ളി, എസ്.ഡി.ടി.യു ഏരിയ പ്രസിഡന്റ് യൂസഫ് ചാമക്കാടി, പ്രഫ. അനസ്, ഷുക്കൂര്‍ മരോട്ടിച്ചോട്, അഷറഫ് അല്ലപ്ര തുടങ്ങിയവര്‍ സംസാരിച്ചു. പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കെ.എസ്.ഇ.ബി ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ എസ്.ഡി.ടി.യു ജില്ല പ്രസിഡന്റ് റഷീദ് എടയപ്പുറം ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സുല്‍ഫി കാഞ്ഞിരക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനസ് പാറപ്പുറം സ്വാഗതം പറഞ്ഞു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷമീന ഷാനവാസ്, എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഷീദ്, മണ്ഡലം കമ്മിറ്റി അംഗം ഷാനവാസ് കാഞ്ഞിരക്കാട്​, നൗഫല്‍ ഒന്നാംമൈല്‍, മാഹിന്‍ കാഞ്ഞിരക്കാട്, അജാസ് വല്ലം, അജി വല്ലം സംസാരിച്ചു. എസ്.ഡി.പി.ഐ ഒക്കല്‍ മണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് എം.എ. ഷിഹാബ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നജീബ് കാസിം, പാര്‍ട്ടി പെരുമ്പാവൂര്‍ ഏരിയ സെക്രട്ടറി മനാഫ്, ഷാനവാസ് ഓണമ്പിള്ളി, അസ്​ലം തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 1 Prakadanam വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ വെങ്ങോല പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ വെങ്ങോല കെ.എസ്.ഇ.ബി ഓഫിസിലേക്ക് നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.