പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നു

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം. പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് നാളുകൾ ഏറെയായി. കുടിവെള്ളം പാഴാകുന്നത് തടയാൻ അധികൃതർ തയാറാകുന്നില്ല. വേനൽ കടുത്തതോടെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ഉയർന്ന മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുകയാണ്. അതിനിടെ നെല്ലിക്കുഴി കവലക്കും കമ്പനിപ്പടിക്കുമിടയിൽ വിവിധ ഭാഗങ്ങളിൽ അഞ്ചിലേറെ ഇടങ്ങളിലാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത്. ദിവസേന ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായിപ്പോകുന്നത്. ഇതിനെതിരെ നടപടിയെടുക്കാത്ത വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. വാട്ടർ അതോറിറ്റിയുടെ അനാസ്ഥക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.