ആദിവാസി മേഖലകളിലും കെ-ഫോൺ സേവനം ലഭ്യമാക്കും -മുഖ്യമന്ത്രി

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽകൂടി കെ-ഫോൺ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ആന്റണി ജോൺ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോതമംഗലം മണ്ഡലത്തിൽ 113 കേന്ദ്രങ്ങളിൽ നിലവിൽ കെ-ഫോൺ സേവനം നൽകിയിട്ടുണ്ട്. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിലും ഇന്റർനെറ്റ് കണക്​ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.