കൂട്ടിക്കൽ (കോട്ടയം): പ്രളയം പിടിച്ചുകുലുക്കിയ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളിൽ പ്രകൃതിക്ഷോഭത്തിൽ തകർന്നടിഞ്ഞ വീടുകളുടെ പുനരുദ്ധാരണത്തിനായി ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രഖ്യാപിച്ച പത്ത് 'ദക്ഷിണ ഭവന'ങ്ങളും യാഥാർഥ്യമാകുന്നു. പത്താമത് വീടിന്‍റെ ശിലാസ്ഥാപനം കൂട്ടിക്കൽ നാരകംപുഴയിൽ തിരുവനന്തപുരം ബീമാപള്ളി ചീഫ് ഇമാം സയ്യിദ് മുത്തുക്കോയാ തങ്ങൾ നിർവഹിച്ചു. ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മുൻ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഇ.എ. അബ്ദുൽ നാസർ മൗലവി അൽകൗസരി അധ്യക്ഷത വഹിച്ചു. ദക്ഷിണ ഭവന പദ്ധതിക്കായി ഒന്നരക്കോടിയോളം വേണ്ടിവരുമെന്നും ഭവനരഹിതരായ മദ്റസ അധ്യാപകർക്കായി പദ്ധതി നിലനിർത്തുമെന്നും കൺവീനർ സി.എ മൂസ മൗലവി അറിയിച്ചു. ദക്ഷിണ ഭവന പദ്ധതിക്കായി ധനസമാഹരണം നടത്തിയ മഹല്ലുകളെ ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റും പദ്ധതി രക്ഷാധികാരിയുമായ മുഹമ്മദ് സക്കീർ അനുമോദിച്ചു. സുലൈമാൻ ദാരിമി ആമുഖ പ്രഭാഷണം നടത്തി. ഒ. അബ്ദു റഹ്മാൻ മൗലവി, എം.എം. ബാവാ മൗലവി, പാങ്ങോട് ഖമറുദ്ദീൻ മൗലവി, മുഹമ്മദ് നദീർ മൗലവി, രണ്ടാർകര മീരാൻ മൗലവി, കടുവയിൽ ഇർഷാദ് മൗലവി, വെച്ചൂച്ചിറ നാസർ മൗലവി, പുത്തൻ പള്ളി ജമാഅത്ത് പ്രസിഡന്‍റ് കെ.ഇ. പരീത്, ഡോ. ഹനീഫ, പി.അബ്ദുൽ സലാം, സുബൈർ മൗലവി, ഷാജഹാൻ മൗലവി, നജീബ് കടവുകര, അസീസ് ബഡായി, ജലീൽ കരുവാളിക്കൽ, അയ്യൂബ് ഖാൻ, ഹബീബ് മൗലവി എന്നിവർ സംസാരിച്ചു. പടം ദക്ഷിണ ഭവന പദ്ധതിയുടെ ഭാഗമായി പത്താമത്തെ വീടിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച പൊതുയോഗം കൂട്ടിക്കൽ നാരകംപുഴയിൽ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.