കളമശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റിനെ നീക്കി ഉത്തരവ്

കളമശ്ശേരി: യു.ഡി.എഫ് ഭരിക്കുന്ന കളമശ്ശേരി സർവിസ് സഹകരണ ബാങ്കിൽ ഭരണകക്ഷി അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പിന്തുണ നഷ്ടമായ പ്രസിഡന്‍റിനെ സ്ഥാനത്തുനിന്ന്​ നീക്കി സഹകരണസംഘം ജോയന്‍റ്​ രജിസ്ട്രാർ (ജനറൽ) ഉത്തരവിറക്കി. അവിശ്വാസ പ്രമേയം പാസായി രണ്ട് ദിവസത്തിനകം പ്രസിഡന്‍റ്​ ടി.കെ. കുട്ടി സ്വയം രാജി വെക്കാത്തതിനെത്തുടർന്നാണ് ഉത്തരവ്​. ഈ മാസം 15നാണ് ഭരണസമിതിയിലെ എട്ട് അംഗങ്ങൾ അവിശ്വാസം രേഖപ്പെടുത്തി രജിസ്ട്രാർക്ക് കത്ത് നൽകിയത്​. വോട്ടെടുപ്പിൽ ഏഴുപേർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. 26ന്​ രാവിലെ 10ന് ഭരണസമിതി യോഗം വിളിച്ച് ആക്ടിങ്​ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ ബാങ്ക് സെക്രട്ടറി ബോർഡ്​ അംഗങ്ങൾക്ക്​ അറിയിപ്പ് നൽകി​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.