കിഴക്കമ്പലം: കിഴക്കമ്പലത്ത് ക്രിസ്മസ് രാത്രിയില്‍ കിറ്റെക്സ് കമ്പനിയിലെ അന്തർസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച് വാഹനം തകര്‍ത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് കേസുകളിലായി 175 പേര്‍ക്കെതിരെ 524 പേജുള്ള കുറ്റപത്രം കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചിട്ടുള്ളത്. പ്രതികളെല്ലാവരുംതന്നെ ഝാർഖണ്ഡ്, നാഗാലൻഡ്, അസം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് കലാപം നടത്തല്‍, മാരകായുധങ്ങള്‍ കൈവശം വെക്കല്‍, പൊതുമുതല്‍ തശിപ്പിക്കല്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പൊലീസിനെ ആക്രമിച്ച് വാഹനം കത്തിച്ച കേസിൽ 51 പേരും പൊതുമുതല്‍ നശിപ്പിച്ച കേസില്‍ 175 പേരുമാണ് പ്രതികള്‍. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ കെ.ജെ. പീറ്റര്‍ എന്നിവരടക്കം 19 പേരാണ് ഉണ്ടായിരുന്നത്. നിരവധിപേര്‍ ഉള്‍പ്പെട്ടിട്ടുള്ള കേസില്‍ രണ്ടുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.