താൽക്കാലിക ജീവനക്കാർക്ക് ഇരട്ടി ശമ്പളം: പ്രതിപക്ഷം വാക്കൗട്ട് നടത്തി

കരുമാല്ലൂർ: കുടുംബാരോഗ്യകേന്ദ്രത്തിൽ നിയമിച്ച പാർട്ടി അനുഭാവികളായ താൽക്കാലിക ജീവനക്കാർക്ക് സർക്കാർ നിയമങ്ങൾ കാറ്റിൽപറത്തി വകമാറ്റിയ തുക ശമ്പളമായി നൽകിയത് വിവാദത്തിൽ. കോവിഡിന്റെ മറവിൽ പാർട്ടി അനുഭാവികളും പ്രവർത്തകരും ഉൾപ്പെടെയുള്ളവരെ തിരുകിക്കയറ്റുകയും പാവപ്പെട്ട ജനങ്ങൾക്ക് വീടുകളുടെ അറ്റകുറ്റപ്പണിക്ക്​ ആവിഷ്കരിച്ച പദ്ധതി റദ്ദ് ചെയ്ത്​ ഈ തുക ഇവർക്ക് ശമ്പളം നൽകാൻ ഉപയോഗിച്ചെന്നുമാണ്​ ആരോപണം. ഈ നടപടി യു.ഡി.എഫ്​ നേതൃത്വത്തിലെ പ്രതിപക്ഷം ചോദ്യം ചെയ്തു. പ്രസിഡന്‍റിന്‍റെ മറുപടി തൃപ്തികരമല്ലാത്തതിനാൽ പ്രതിപക്ഷ മെംബർമാർ യോഗത്തിൽനിന്ന്​ വാക്കൗട്ട് നടത്തി അധ്യക്ഷവേദിയുടെ മുന്നിൽ കുത്തിയിരിപ്പ് സത്യഗ്രഹ സമരം നടത്തി. ഇറങ്ങിപ്പോക്കിനും സമരത്തിനും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എ.എം. അലി നേതൃത്വം നൽകി. ബീന ബാബു, കെ.എ. ജോസഫ്, ടി.എ. മുജീബ്, കെ.എം. ലൈജു, ജി.വി. പോൾസൺ, ഇ.എം. അബ്ദുൽ സലാം, നദീറ ബീരാൻ എന്നിവർ സംസാരിച്ചു. പടം EA PVR kudumbaroghya kendram 3 കരുമാല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാർക്ക് അനധികൃതമായി ശമ്പളം നൽകിയെന്നാരോപിച്ച് പ്രതിപക്ഷം പഞ്ചായത്തിനുമുന്നിൽ ധർണ നടത്തുന്നു കുടുംബാരോഗ്യ കേന്ദ്രത്തെ തകർക്കാൻ ശ്രമമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ കരുമാല്ലൂർ: അനാവശ്യ പ്രചാരണം നടത്തി കുടുംബാരോഗ്യ കേന്ദ്രത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് യു.ഡി.എഫ് അംഗങ്ങളുടേതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ ശ്രീലത ലാലു ആരോപിച്ചു. നാലു പതിറ്റാണ്ടോളം പ്രാഥമികാരോഗ്യ കേന്ദ്രമായി പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിച്ചിരുന്ന കേന്ദ്രം 2020ൽ സംസ്ഥാന സർക്കാറിന്റെ ആർദ്രം പദ്ധതിയിൽ വിപുലമായ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയായിരുന്നു. പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി തനത് ഫണ്ടിൽനിന്നാണ് താൽക്കാലിക ജീവനക്കാർക്ക് ഇതുവരെ ശമ്പളം കണ്ടെത്തിയിരുന്നത്. അടിയന്തര പ്രാധാന്യമുള്ള പദ്ധതികൾക്ക് സർക്കാർ അംഗീകാരത്തോടെ നടപ്പാക്കാമെന്ന ഉത്തരവിനെത്തുടർന്ന് ആശുപത്രിയിലെ പാരാ മെഡിക്കൽ സ്റ്റാഫിന്റെ വേതനവുമായി ബന്ധപ്പെട്ട് വെച്ച പദ്ധതി പഞ്ചായത്ത് ഭരണസമിതിയിൽ ഐകകണ്​ഠ്യേന അംഗീകരിക്കുകയും പദ്ധതി തയാറാക്കി അംഗീകാരത്തിനായി വിടുന്ന സാഹചര്യത്തിൽ അത്​ മുടക്കാൻ യു.ഡി.എഫ് അംഗങ്ങൾ രംഗത്തുവരുകയാണെന്നും ഇത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ തകർക്കാനുള്ള ഗൂഢലക്ഷ്യമാണെന്നും ശ്രീലത കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.