പത്രവിതരണക്കാരനെയും പിതാവിനെയും സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ചതായി പരാതി

ആലുവ: . പത്രവിതരണത്തിനെത്തിയ പ്ലസ് ടു വിദ്യാർഥിയെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ചോദിക്കാനെത്തിയ പിതാവിനും മർദനമേറ്റു. തോട്ടക്കാട്ടുകര പറവൂർ കവല കരോട്ടെക്കാട്ടിൽ വീട്ടിൽ റഫീഖ്​ (47), മകൻ ഫഹദ് (18) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ആറോടെ തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് സ്കൂളിനുസമീപം മയൂര ഫ്ലാറ്റിലാണ് സംഭവം. ഫ്ലാറ്റിൽ ഏഴാംനിലയിൽ താമസിക്കുന്നയാൾക്ക്​ പതിവുപോലെ ഫ്ലാറ്റിൽ സെക്യൂരിറ്റി ഓഫിസിനുസമീപം പത്രം ഇട്ട് മടങ്ങുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞുനിർത്തി. മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിടണമെന്നും സ്ഥലം കാണിച്ചുതരാമെന്നും പറഞ്ഞു. വൈകിയതിനാൽ നാളെ കാണിച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ മർദിക്കുകയായിരുന്നു. മുഖത്തടിച്ചതിനെത്തുടർന്ന് നാക്ക് മുറിഞ്ഞു. മൂന്ന് തുന്നലുണ്ട്. മൂക്കിൽനിന്ന്​ രക്തവും വാർന്നു. സംഭവമറിഞ്ഞ് പിതാവ് റഫീഖ്​ കാര്യം തിരക്കാനെത്തിയപ്പോൾ ഇയാളെയും സെക്യൂരിറ്റി ജീവനക്കാരൻ മർദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരനായ കൊല്ലം സ്വദേശി മനോജിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.