ദേശീയ പവർലിഫ്റ്റിങ്: കേരളത്തിന് കിരീടം

ആലപ്പുഴ: ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 275 പോയന്‍റ്​ നേടി കേരളം ഓവറോൾ കിരീടം കരസ്ഥമാക്കി. സബ് ജൂനിയർ ഗേൾസ്, ജൂനിയർ വനിത ടീം ചാമ്പ്യൻഷിപ്പും സബ് ജൂനിയർ, ജൂനിയർ, പുരുഷ സീനിയർ, വനിത സീനിയർ പുരുഷ വിഭാഗങ്ങളിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കിയാണ് കേരളം ഓവറോൾ കിരീടം കരസ്ഥമാക്കിയത്. 226 പോയന്‍റ്​ നേടി മധ്യപ്രദേശ് രണ്ടാം സ്ഥാനവും 218 പോയന്‍റ്​ നേടി മഹാരാഷ്ട്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ കായികമന്ത്രി വി.അബ്ദുറഹ്​മാൻ സമ്മേളനം ഉദ്ഘാടനം ചെയ്ത്​ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായിരുന്നു. പവർലിഫ്റ്റിങ് ഇന്ത്യ പ്രസിഡന്‍റ്​ രാജേഷ് തിവാരി, സെക്രട്ടറി ജനറൽ പി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. apg powerlifting ദേശീയ ക്ലാസിക് പവർ ലിഫ് റ്റിങ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായ കേരള ടീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.