തൊഴിലുറപ്പ് തൊഴിലാളിസംഗമം

കോതമംഗലം: കുട്ടമ്പുഴയിൽ തൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിനം പൂർത്തിയാക്കിയ തൊഴിലാളികളെ ആദരിച്ചു. 15ാം വാർഡ് ആനക്കയത്തെ നൂറ്റമ്പതോളം പേരാണ് നൂറ്​ തൊഴിലുറപ്പുദിനങ്ങൾ പൂർത്തിയാക്കിയത്. ഇവരെ ഡീൻ കുര്യാക്കോസ് എം.പി ആദരിച്ചു. അംബേദ്കർ അവാർഡ് നേടിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീറിനെയും തൊഴിലുറപ്പ്​ മേറ്റ്​മാരെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ കാന്തി വെള്ളക്കയ്യൻ, വികസനകാര്യ സമിതി ചെയർമാൻ കെ.എ. സിബി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.