പോത്താനിക്കാട് -ചാത്തമറ്റം റോഡരികിലെ കെട്ടുകൾ തകർന്നത് അപകട ഭീഷണി

കോതമംഗലം: പോത്താനിക്കാട് -ചാത്തമറ്റം റോഡിലെ സൈഡ് കെട്ടുകൾ തകർന്നത് അപകട ഭീഷണിയാകുന്നു. ആനത്തുഴി അൽഫോൻസ നഗറിനുസമീപമാണ് പൊതുമരാമത്ത് റോഡ് അപകട സ്ഥിതിയിലായത്. ഈ ഭാഗത്ത് റോഡിന്റെ 60 മീറ്റർ ദൂരത്തോളം സംരക്ഷണ ഭിത്തി തകർന്ന് അപകട നിലയിലാണ്. ഏതു സമയത്തും ഇടിഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടുമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആശങ്ക. പൊതുമരാമത്ത്​ വകുപ്പിന്റെ റോഡ്‌ ആണെങ്കിലും വശങ്ങളിലെ സംരക്ഷണഭിത്തികൾ സമീപവാസികളുടെതാണ്. വേനൽ മഴ ശക്തമായതോടെ റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയും ഉണ്ട്. ഇത് അപകട ഭീഷണി കൂട്ടുന്നു. അതിനിടയിൽ കുറച്ചുദിവസം മുമ്പ് വാഹനങ്ങൾ കയറി ഇതിലൂടെയുള്ള കുടിവെള്ള വിതരണ പൈപ്പും പൊട്ടി. കക്കടാശ്ശേരി -കാളിയാർ റോഡിന്‍റെ നവീകരണത്തിന്‍റെ ഭാഗമായി ആയങ്കരയിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ ഈ റോഡിലൂടെ തിരിച്ച് വിട്ടിരിക്കുകയാണിപ്പോൾ. വലിയ ഭാരവാഹനങ്ങളും ബസുകളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ഇപ്പോൾ കടന്നുപോകുന്നത്. എട്ട് മീറ്റർ വീതിയുള്ള പി.ഡബ്ല്യു.ഡി റോഡിന് ഈ ഭാഗത്ത് അഞ്ച് മീറ്റർ പോലും വീതിയില്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. EM KMG M 5 Road ചാത്തമറ്റം റോഡരികിലെ കെട്ടുകൾ തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.