ആലപ്പുഴ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആലപ്പുഴ ഇരവുകാട് ജി മംഗലത്തിൽ ബാബു-കവിത ദമ്പതികളടെ മകൻ അഖിൽ ബാബുവാണ് (24) മരിച്ചത്. ചൊവ്വാഴ്ച രാത്രി 12.30ഓടെ തിരുവമ്പാടി ചുടുകാട് ജങ്ഷനിലായിരുന്നു അപകടം. പുന്നപ്ര സഹകരണ ആശുപത്രിയിലെ ഡോക്ടറെ ചുടുകാടിന് കിഴക്കുവശത്തുള്ള വീട്ടിൽ കൊണ്ടുവിടുന്നതിനായി വന്നതാണ് കാർ. ദേശീയപാതയുടെ വലതുഭാഗത്തേക്ക് തിരിക്കുന്നതിനായി സിഗ്നൽകാണിച്ച് റോഡിൽ നിർത്തിയിട്ട കാറിൽ ആലപ്പുഴ ഭാഗത്തുനിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അഖിൽ കാറിന്റെ പിൻഭാഗത്ത് റോഡിൽ തെറിച്ചുവീണു. കാർ ഡ്രൈവറും ശബ്ദംകേട്ട് ഓടിയെത്തിയ ഡോക്ടറുടെ ഭർത്താവും ചേർന്ന് അതുവഴിവന്ന മറ്റൊരു കാറിൽ അഖിലിനെ ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇലക്ട്രിക്കൽ ജോലിക്കാരനായ അഖിൽ ഉച്ചക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷമാണ് ബൈക്കില്‍ ജോലിക്ക് പുറപ്പെട്ടത്. രാത്രി ഏറെ വൈകിയും കാണാതായതോടെ വീട്ടുകാർ വിളിച്ചപ്പോൾ ഉടൻ എത്താമെന്നും പറഞ്ഞിരുന്നു. ഏക സഹോദരി: അഹല്യ. പിതാവ് ബാബു ഓട്ടോതൊഴിലാളിയും മാതാവ് കവിത ടെമ്പിൾ ഓഫ് ഇംഗ്ലീഷ് സ്കൂളിലും ജോലി ചെയ്യുന്നു. (ചിത്രം... അഖില്‍ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.