കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

അന്തർസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ കട്ടപ്പന: ഏലത്തോട്ടത്തിലെ കിണറ്റിനുള്ളിൽ അന്തർസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞില്ല. വണ്ടൻമേട് - മാലി റൂട്ടിൽ ഏലത്തോട്ടത്തിന് നടുവിലെ ആഴമേറിയ സംരക്ഷണഭിത്തി ഇല്ലാത്ത കിണറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ സ്ഥലമുടമ വെള്ളം പമ്പ് ചെയ്തപ്പോൾ കലങ്ങിയ വെള്ളം കയറി വന്നതിനെ തുടർന്ന് കിണർ വൃത്തിയാക്കാനായി തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നു. ഇവരിൽ ഒരാൾ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 11 മണിയോടെ കട്ടപ്പനയിൽനിന്ന്​ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മുപ്പത് വയസ്സ്​ തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹത്തിന്​ രണ്ട്​ ദിവസത്തെ പഴക്കമുണ്ട്. തലക്ക്​ പിറകിൽ ആഴമേറിയ മുറിവുകളും കണ്ടെത്തി. കിണറ്റിനുള്ളിലേക്ക്​ വീണപ്പോഴുണ്ടായ ആഘാതത്തിലായിരിക്കും മുറിവുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വണ്ടൻമേട് ഭാഗത്തെ ഏലത്തോട്ടങ്ങളിൽനിന്ന് അന്തർസംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്​. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.