പുക്കാട്ടുപടിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം 10 പവനും 2500 രൂപയും മോഷണം പോയി

കിഴക്കമ്പലം: പുക്കാട്ടുപടിയിൽ പട്ടാപ്പകൽ വീട് കുത്തി ത്തുറന്ന് മോഷണം. 10 പവനും 2500 രൂപയും മോഷണം പോയി. പുക്കാട്ടുപടി കാഞ്ഞിരത്താൻ മുകൾ നടുവിൽ വിജയമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്​ച രാവിലെ 11നും വൈകീട്ട് 6.30നും ഇടയിലാണ് മോഷണം നടന്നത്. വിജയമ്മയും കുടുംബവും ഗർഭിണിയായ മകളെ ആലുവയിലെ ആശുപത്രിയിൽ കൊണ്ടുപോയി വൈകീട്ട് 6.30 ഓടെ തിരിച്ച് വീട്ടിലെത്തിയപ്പോൾ അടുക്കളയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്​ടാവ് കിടപ്പ് മുറിയിൽ കയറി അലമാരയുടെ പൂട്ട് തല്ലിപ്പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്​ടി ക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്​ത്രങ്ങൾ വാരി വലിച്ച് പുറത്തിട്ടിട്ടുണ്ട്. തടിയിട്ട പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.