കൊയ്യാൻ തയാറായ പാടശേഖരം മുങ്ങി; 15 ലക്ഷത്തിന്‍റെ നഷ്ടം

ആലുവ: കനത്ത മഴയിൽ വ്യാപക കൃഷിനാശം. കീഴ്മാട് ഗ്രാമപഞ്ചായത്തിൽപ്പെട്ട എടയപ്പുറം - കോട്ടേക്കാട് പാടശേഖര സമിതിയുടെ 30 ഏക്കർ നെൽകൃഷി നശിച്ചു. വിളവെടുപ്പിന് നിശ്ചയിച്ചിരിക്കെയുണ്ടായ അപ്രതീക്ഷിത മഴയിലായിരുന്നു പാടശേഖരം മുങ്ങിയത്. പാടശേഖര സമിതി കൃഷിഭവന്റെ സഹായത്തോടെ ബാങ്ക് വായ്പയെടുത്താണ് മൂന്നാം വട്ടവും കൃഷിയിറക്കിയത്. കൃഷിയോട് താൽപര്യമുള്ള 11 പേരായിരുന്നു കർഷകർ. ആദ്യ വർഷം വലിയ നഷ്ടമുണ്ടായിട്ടും പിന്മാറാതെ രണ്ടാം വട്ടവും കൃഷിയിറക്കി. രണ്ടാം വട്ടം 11 പേരുടെയും പണിക്കൂലി കിട്ടിയില്ലെങ്കിലും കൈനഷ്ടമുണ്ടായില്ല. ഇക്കുറി ലാഭകരമാക്കാമെന്ന പ്രതീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് കാലം തെറ്റിയ മഴ വില്ലനായത്. 15 ലക്ഷത്തോളം രൂപ നഷ്ടമുണ്ട്. ഉമ നെല്ലാണ് വിതച്ചിരുന്നത്. ഞായറാഴ്ച കൊയ്ത്തുത്സവത്തോടെ നെല്ല് കൊയ്‌തെടുക്കാൻ തീരുമാനിച്ചിരിക്കെയാണ് നാശം സംഭവിച്ചതെന്ന് എടയപ്പുറം - കോട്ടേക്കാട് പാടശേഖര സമിതി പ്രസിഡന്റ് എം.ആർ. അംബുജാക്ഷൻ, സെക്രട്ടറി പി.കെ. സജീവൻ, ട്രഷറർ സി.എസ്. കുഞ്ഞുമുഹമ്മദ് എന്നിവർ പറഞ്ഞു. ക്യാപ്ഷൻ ea yas15 krishi കീഴ്മാട് ഗ്രാമപഞ്ചായത്തിൽപ്പെട്ട എടയപ്പുറം - കോട്ടേക്കാട് പാടശേഖരത്തിൽ വിളവെടുപ്പിന് തലേന്ന് നെൽകൃഷി വെള്ളത്തിൽ മുങ്ങിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.