'ഒപറേഷൻ സുരക്ഷ 2.1'; കണ്ടെത്തിയത്​ ഒമ്പത്​ കുട്ടികളെ

ആലുവ: എറണാകുളം റെയിൽവേ ചൈൽഡ് ലൈനി‍ൻെറ നേതൃത്വത്തിൽ ചൈൽഡ് ഹെൽപ് ലൈൻ ദിനത്തോടനുബന്ധിച്ചു 'ഓപറേഷൻ സുരക്ഷ 2.1' പ്രോഗ്രാമി‍ൻെറ ഭാഗമായി ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനകളിൽ അഞ്ച്​ ദിവസത്തിനുള്ളിൽ കണ്ടെത്തിയത് ഒമ്പതു കുട്ടികളെ. എട്ടുപേർ 14 വയസ്സിനു താഴെയുള്ളവരും ഒരാൾക്ക്‌ 16 വയസ്സുമാണ്. റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പരിശോധന ഉദ്ഘാടനം ചെയ്തു. ആലുവ റെയിൽവേ അസി. സബ് ഇൻസ്‌പെക്ടർ ബെനഡിക്ട്, സിവിൽ പൊലീസ് ഓഫിസർമാരായ ടി.സി. അനീഷ്, വി.എസ്. രതീഷ് എന്നിവർ സംസാരിച്ചു. റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ, ആലുവ റെയിൽവേ പൊലീസ്, സോഷ്യൽ വർക്ക്​ വിദ്യാർഥികൾ എന്നിവർ സംയുക്തമായി ചേർന്ന് നടത്തിയ ഔട്ട്റീച് പ്രോഗ്രാമിലൂടെ 38 ട്രെയിനുകൾ പരിശോധിച്ചു. അന്തർസംസ്ഥാനങ്ങളിൽനിന്നും തൊഴിൽ തേടി കേരളത്തിൽ എത്തിയവരാണ് ഭൂരിഭാഗവുമെന്ന് റെയിൽവേ ചൈൽഡ് ലൈൻ കോഓഡിനേറ്റർ അമൃത ശിവൻ അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം കുട്ടികളെ സുരക്ഷിതമായി ഷെൽട്ടർ ഹോമുകളിൽ പാർപ്പിച്ചു. ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കുട്ടികളെ കാണാനിടയായാൽ പൊതുജനങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ അറിയിക്കണം. എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ: 0484 2981098, 9188211098. PHOTO - ER OPERATION SURAKSHA2.1 ചിത്രം: റെയിൽവേ ചൈൽഡ് ലൈനി‍ൻെറ ഓപറേഷൻ സുരക്ഷ പ്രോഗ്രാം ഔട്ട്റീച്ചിൽ പ​ങ്കെടുത്തവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.