കൊച്ചി: 11 ദിവസത്തെ ചേരാനെല്ലൂർ വില്ലേജ് ടൂറിസം ആൻഡ് ഷോപ്പിങ് ഫെസ്റ്റിവലിന് ചൊവ്വാഴ്ച തുടക്കമാകും. ചേരാനെല്ലൂർ ബ്ലൂ ബസാർ ഷോപ്പിങ് വില്ലേജിൽ 31 വരെയാണ് ഫെസ്റ്റ്. ഒട്ടേറെ വേറിട്ട കാഴ്ചകളാണ് ഒരുക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാളവണ്ടി, കുതിരവണ്ടി സവാരികളും ആദിവാസി കുടിലുകളും ഏറുമാടവും തുടങ്ങിയവ മാറ്റുകൂട്ടും. വടംവലി മത്സരത്തിൽ സംസ്ഥാനത്തെ 32 ടീമുകൾ മാറ്റുരക്കും. സംസ്ഥാന ടൂറിസം വകുപ്പിൻെറയും എറണാകുളം ടൂറിസം പ്രമോഷൻ കൗൺസിലിൻെറയും സഹകരണത്തോടെ നടക്കുന്ന ഫെസ്റ്റിന് ചേരാനെല്ലൂർ പഞ്ചായത്താണ് നേതൃത്വം നൽകുന്നത്. ചീഫ് കോഓഡിനേറ്റർ കെ.വി. രാജശേഖരൻ, പ്രോഗ്രാം കോഓഡിനേറ്റർ കെ.കെ. ശശിനാഥ്, ജിബിൻ എൻ.ജോൺ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.