മോട്ടോർ വാഹന വകുപ്പിലെ പരാതിപരിഹാര അദാലത് 22ന്

കൊച്ചി: മോട്ടോർ വാഹന വകുപ്പ് ജില്ലയിലെ എറണാകുളം, മൂവാറ്റുപുഴ റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകൾക്ക് കീഴിൽ വരുന്ന തൃപ്പൂണിത്തുറ, ആലുവ, നോർത്ത് പറവൂർ, മട്ടാഞ്ചേരി, അങ്കമാലി, പെരുമ്പാവൂ‍ർ, കോതമംഗലം എന്നീ ഓഫിസുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പരാതിപരിഹാര അദാലത് 22ന് എറണാകുളം ടൗൺ ഹാളിൽ നടത്തും. മന്ത്രി പി. രാജീവ് അധ്യക്ഷതവഹിക്കും. ​ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് അദാലത്. മന്ത്രി പരാതികൾ നേരിട്ട് കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും. നികുതി സംബന്ധമായ വിഷയങ്ങൾ, ദീർഘകാലമായി തീർപ്പാക്കാത്ത ഫയലുകൾ, ചെക്ക് റിപ്പോർട്ടുകൾ മുതലായ വിഷയങ്ങളും അദാലത്തിൽ പരിഹരിക്കും. ഉടമ കൈപ്പറ്റാത്ത ആർ.സി ബുക്ക്‌, ലൈസൻസ് എന്നിവ മേൽവിലാസം തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിനൽകും. എറണാകുളം ജില്ലയിലെ ഓഫികളുടെ പരിധിയിൽ വരുന്ന പരാതികൾ നേരിട്ടോ തപാൽ മുഖേനയോ 20ന് മുമ്പായി ബന്ധപ്പെട്ട ഓഫിസുകളിൽ സമർപ്പിക്കണമെന്ന് എറണാകുളം റീജനൽ ട്രാൻസ്പോർട്ട് ഓഫിസ‍ർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.