കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന് എത്തുന്ന പ്രതിനിധികളെയും നേതാക്കളെയും സ്വീകരിക്കാൻ സ്വാഗതസംഘം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഒരുക്കങ്ങൾ പരിശോധിക്കാൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇരുപത്തിയേഴിന് നഗരത്തിലെത്തും. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും വൃന്ദാ കാരാട്ടും 28ന് രാവിലെ കൊച്ചിയിലെത്തും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 28ന് വൈകീട്ട് എത്തിച്ചേരും. ചെന്നൈയിൽനിന്ന് ജി. രാമകൃഷ്ണനും അന്ന് തന്നെ എത്തും. സംസ്ഥാന സമ്മേളനപ്രതിനിധികൾ ഫെബ്രുവരി 28ന് വൈകീട്ട് മുതൽ എത്തിത്തുടങ്ങും. പതിനാല് ജില്ലകളിൽനിന്ന് എത്തുന്ന പ്രതിനിധികളെ സ്വീകരിക്കാൻ നഗരത്തിലെ രണ്ട് റെയിൽവേസ്റ്റേഷനുകളിലും കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലും ഹെൽപ് ഡെസ്കുകൾ ഫെബ്രുവരി 28 ന് പ്രവർത്തനസജ്ജമാകും. ഹെൽപ് ഡെസ്കുകളിലെ വളന്റിയർ മാർ പ്രതിനിധികളെ സ്വീകരിച്ച് സമ്മേളന നഗരിക്ക് സമീപം തന്നെയുള്ള പതിനൊന്ന് ഹോട്ടലുകളിലായി ഏർപ്പാട് ചെയ്തിരിക്കുന്ന ക്യാമ്പുകളിലേക്ക് നയിക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന കേന്ദ്ര നേതാക്കളെയും നിരീക്ഷകരെയും സ്വീകരിക്കാൻ ഒരുക്കം പൂർത്തിയായെന്ന് സ്വീകരണ-ഗതാഗത കമ്മിറ്റി ചെയർമാൻ പി.എം. ഇസ്മയിലും കൻവീനർ കെ.എൻ. ഗോപിനാഥും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.