കൊച്ചി: ജില്ലയിൽ വ്യാഴാഴ്ച 1251 പേർകൂടി പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേർക്കാണ് പുതുതായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 30 പേർക്ക് സംശയിക്കുന്നുമുണ്ട്. പിറവം, പാമ്പാക്കുട സ്വദേശികൾക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ബുധനാഴ്ച ഒമ്പതുപേർക്ക് ഡെങ്കി സ്ഥിരീകരിക്കുകയും 59 പേർക്ക് സംശയിക്കുന്നതായും റിപ്പോർട്ട് ചെയ്തിരുന്നു. ഒ.പിയിൽ 1095 പേരും ഐ.പിയിൽ 26 പേരും ബുധനാഴ്ച പനി ബാധിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.