21 തസ്തികകൾക്ക് അനുമതി

പറവൂർ: പറവൂരിൽ അനുവദിച്ച കുടുംബ കോടതിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന്​ മുന്നോടിയായി ജീവനക്കാരുടെ 21 തസ്തികക്ക് അനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. കുടുംബ കോടതിയുമായി ബന്ധപ്പെട്ട കേസുകൾ നടത്തുന്നതിന്​ പറവൂർ താലൂക്കിലുള്ളവർ എറണാകുളത്തും തൃശൂരും പോകേണ്ട അവസ്ഥയിൽ ആയതിനെത്തുടർന്നാണ് പറവൂരിൽ ഒരു കുടുംബകോടതി അനുവദിച്ചത്. എന്നാൽ, ജീവനക്കാരെ നിയമിക്കാതിരുന്നതുമൂലം കോടതിയുടെ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് സർക്കാറിൽ സമ്മർദം ചെലുത്തിയതിനെത്തുടർന്നാണ് കുടുംബകോടതിക്ക് ലഭിച്ചത്. നിലവിലെ കോടതികൾക്ക് പുറമെയാണ് കുടുംബ കോടതി അനുവദിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.