22ാം വാർഷികാഘോഷവുമായി വണ്ടർലാ കൊച്ചി 'ബൈ വൺ ഗെറ്റ് വൺ' ഓഫർ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ അമ്യൂസ്‌മെന്‍റ് പാർക്കായ വണ്ടർലാ കൊച്ചി പാർക്കിന്‍റെ 22ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രിലിൽ പ്രത്യേക ഓഫർ ഒരുക്കി. ഏപ്രിലിൽ ജന്മദിനം ആഘോഷിക്കുന്നവർക്ക് വണ്ടർലാ കൊച്ചിയിൽ 'ബൈ വൺ ഗെറ്റ് വൺ' ഓഫർ 30 വരെ ലഭ്യമാണ്. കൊച്ചി പാർക്ക് തുടക്കംകുറിച്ചത് ഏപ്രിലിൽ ആയതിനാലാണ് പ്രത്യേക ഓഫർ ഒരുക്കിയതെന്ന് വണ്ടർലാ ഹോളിഡേസ് ലിമിറ്റഡ് മാനേജിങ്​ ഡയറക്ടർ അരുൺ ചിറ്റിലപ്പിള്ളി പറഞ്ഞു. 22 വർഷമായി നൽകുന്ന പിന്തുണക്ക്​ നന്ദി പറയാൻ അവസരം വിനിയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2000ൽ സ്ഥാപിതമായ കൊച്ചി പാർക്കിൽ 55ലധികം റൈഡുകൾ ഉണ്ട്​. കൂടുതൽ വിവരങ്ങൾക്ക്​: https://www.wonderla.com, 04842684001, 7593853107.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.