2973 പേർക്ക് കോവിഡ്

കൊച്ചി: ജില്ലയിൽ സ്ഥിരീകരിച്ചു. 6015 പേർ രോഗമുക്തരായി. 2141 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 831 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28,939 ആയി. 3242 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6312 പേരെ പട്ടികയിൽനിന്ന്​ ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 32927 ആണ്. സർക്കാർ-സ്വകാര്യ മേഖലകളിൽനിന്ന്​ 14073 സാമ്പിൾകൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ച 1601 ഡോസ് വാക്സിൻ വിതരണം ചെയ്തു. ജില്ലയിൽ ഇതുവരെ 58,92,024 ഡോസ് വാക്സിനാണ് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.