ട്രെയിനിൽ കടത്തിയ 38.4 ലക്ഷത്തി​െൻറ സിഗരറ്റ് പിടികൂടി

കൊ​ച്ചി: ജി.​എ​സ്‌.​ടി വെ​ട്ടി​ച്ച്​ ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 38.4 ല​ക്ഷം രൂ​പ​യു​ടെ സി​ഗ​ര​റ്റ്​ ആ​ർ.​പി.​എ​ഫ്‌ പി​ടി​കൂ​ടി. എ​റ​ണാ​കു​ളം സൗ​ത്ത്‌ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ ബു​ധ​നാ​ഴ്‌​ച രാ​വി​ലെ 6.48ന്‌ ​എ​ത്തി​യ നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം എ​ക്​​സ്‌​പ്ര​സി​ൽ 32 ബ​ൻ​ഡി​ലു​ക​ളി​ലാ​യാ​ണ്​ സി​ഗ​ര​റ്റ് ക​ണ്ടെ​ത്തി​യ​ത്. നി​സാ​മു​ദ്ദീ​നി​ൽ​നി​ന്ന്‌ ബു​ക്ക്‌ ചെ​യ്‌​ത്‌ കൊ​ണ്ടു​വ​ന്ന സി​ഗ​ര​റ്റി​ന്‌‌ 23 ല​ക്ഷം രൂ​പ​യാ​ണ്‌ ജി.​എ​സ്‌.​ടി ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്‌.

ആ​ർ.​പി.​എ​ഫ്‌ എ​റ​ണാ​കു​ളം അ​സി. ക​മീ​ഷ​ണ​ർ ടി.​എ​സ്‌. ഗോ​പ​കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ വി​നോ​ദ്‌ ജി. ​നാ​യ​ർ, എ​സ്‌.​ഐ ജെ. ​വ​ർ​ഗീ​സ്‌, ഹെ​ഡ് കോ​ൺ​സ്​​റ്റ​ബി​ൾ​മാ​രാ​യ എം.​എ​ച്ച്‌. അ​നീ​ഷ്‌, പി.​ആ​ർ. പ്ര​സാ​ദ്‌, കോ​ൺ​സ്​​റ്റ​ബി​ൾ ടി.​ജി. ശ്രീ​നി​വാ​സ്‌ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്‌ റെ​യ്‌​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. സി​ഗ​ര​റ്റു​ക​ൾ ജി.​എ​സ്‌.​ടി അ​ധി​കൃ​ത​ർ​ക്ക്‌ കൈ​മാ​റി.

Tags:    
News Summary - 38.4 lakh worth of cigarettes smuggled in train seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.